Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Place

പൊ​തു നി​ര​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ‘ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്’സ​ര്‍​ക്കാ​ര്‍

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്‍ നി​​​ര്‍​ത്തി കൂ​​​ടു​​​ത​​​ല്‍ ‘ക്ഷേ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക്’ സ​​​ര്‍​ക്കാ​​​ര്‍’. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന റോ​​​ഡി​​​ലെ ക​​​ര്‍​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും നോ​​​ട്ടീ​​​സ് അ​​യയ്ക്ക​​​ലും നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നു​​​ള്‍​പ്പെ​​​ടെ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​ണു സ​​​ര്‍​ക്കാ​​​ര്‍. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നൗ​​​ദ്യോ​​​ഗി​​​ക ച​​​ര്‍​ച്ച​​​ക​​​ള്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു.​ പൊ​​​തു​​​വേ നി​​​ര​​​ത്തു​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ല്‍​പെ​​​ട്ട് വ​​​ലി​​​യ തു​​​ക പ​​​ല​​​ര്‍​ക്കും പി​​​ഴ​​​യാ​​​യി വ​​​രു​​​ന്നു​​​ണ്ട്.

എ​​​ഐ കാ​​​മ​​​റ​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​രി​​​ട്ടു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യും സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ പെ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​കാ​​​രം ഉ​​​യ​​​ര്‍​ത്തു​​​ന്നു​​​ണ്ട്.​ ഇ​​​തു​​​കൂ​​​ടി മു​​​ന്നി​​​ല്‍ ക​​​ണ്ട് ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ടി​​​വാ​​​തി​​​ലി​​​ല്‍ എ​​​ത്തി​​​നി​​​ല്‍​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ങ്ങ​​നെ വേ​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ല്‍ ചി​​​ന്തി​​​ക്കു​​​ന്ന​​​ത്.

വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രു​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്, എ​​​ഐ കാ​​​മ​​​റ​​​വ​​​ഴി നി​​​യ​​​മ​​​ലം​​​ഘ​​​നം കണ്ടെത്തി അതുവഴി ല​​​ഭി​​​ക്കു​​​ന്ന പി​​​ഴ​​​ത്തു​​​ക​​​ ഏ​​​റെ ആ​​​ശ്വാ​​​സ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​മ​​​പ്പു​​​റ​​​ത്ത് റോ​​​ഡി​​​ലി​​​റ​​​ങ്ങി ‘ക്വോ​​​ട്ട’തി​​​ക​​​യ്ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നെ​​​തി​​​രാ​​​യ വി​​​കാ​​​രം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യി.
നി​​​ല​​​വി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ രോ​​​ഷം ഏ​​​റെ എ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്ന വ​​​കു​​​പ്പാ​​​യി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് മാ​​​റി​​​യെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം വ​​​ന്നാ​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ഒ​​​ന്ന് ച​​​വി​​​ട്ടി​​പ്പി​​​ടി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ പേ​​​രി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​ത്തി​​​ല്‍ ച​​​ര്‍​ച്ച​​​യു​​​ണ്ട്.​

Latest News

Up